മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള NIRF റാങ്കിംഗിൽ കേരളത്തിന് നേട്ടം

രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെയും സർവകലാശാലകളുടെയും പട്ടികയിൽ കേരളത്തിൽ നിന്നുള്ള 3 സർവ്വകലാശാലകൾ ആദ്യ നൂറിൽ ഇടം പിടിച്ചു. ടീച്ചിങ്, ലേർണിംഗ് & റിസോഴ്സ്സ്, റിസർച്ച് ആൻഡ് പ്രൊഫഷണൽ പ്രാക്ടീസ്, ഗ്രാജുവേഷൻ ഔട്ട്കംസ്, ഔട്ട് റീച് ആൻഡ് ഇൻക്ലൂസിവിറ്റി, പിയർ പെർസെപ്ഷൻ എന്നീ പരാമീറ്ററുകൾ വിശകലനം ചെയ്താണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണമേന്മ വിലയിരുത്തിയത്. രാജ്യത്തെ സർവകലാശാലകൾ, കോളേജുകൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയെ റാങ്ക് ചെയ്യുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (എൻഐആർഎഫ്) 2022 ലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പട്ടിക അനുസരിച്ച് മഹാത്മാഗാന്ധി സർവകലാശാല 51-ാം റാങ്ക്, കേരള സർവകലാശാല 52-ാം റാങ്ക് ശാസ്ത്ര സാങ്കേതിക സർവകലാശാല 69-ാം റാങ്ക്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട് 79-ാം റാങ്ക് എന്നിങ്ങനെ നേടി.

സർവ്വകലാശാല വിഭാഗത്തിൽ മഹാത്മ ഗാന്ധി സർവകലാശാല 30-ാം റാങ്കും, കേരള സർവ്വകലാശാല 40-ാം റാങ്കും, കുസാറ്റ്, 41-ാം റാങ്കും കാലിക്കറ്റ് സർവ്വകലാശാല 69-ാം റാങ്കും നേടി.ഇന്ത്യയിലെ മികച്ച കോളേജുകളുടെ പട്ടികയിൽ, തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജ് 24-ാം റാങ്കും, രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ് 27-ാം റാങ്കും നേടി. കേരളത്തിലെ ഏറ്റവും മികച്ച എഞ്ചിനീയറിംഗ് സ്ഥാപനമായി കോഴിക്കോട്ടെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി 31-ാം റാങ്കും 43-ാം റാങ്കോടെ തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജിയും 68-ാം റാങ്കോടെ പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും പട്ടികയിൽ ഇടം പിടിച്ചു.ഫാർമസി സ്ഥാപനങ്ങളുടെ പട്ടികയിൽ ആദ്യ 100-ൽ പെരിന്തൽമണ്ണ അൽ-ഷിഫ കോളേജ് ഓഫ് ഫാർമസി 96-ാം റാങ്ക് നേടി. മികച്ച മാനേജ്‌മെന്റ് സ്ഥാപനങ്ങളുടെ വിഭാഗത്തിൽ കോഴിക്കോട്ടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് 5-ാം റാങ്ക് കരസ്ഥമാക്കി. കൊച്ചിയിലെ രാജഗിരി ബിസിനസ് സ്‌കൂൾ 74-ാം സ്ഥാനത്തും കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി 84-ാം സ്ഥാനത്തുമാണ്. മികച്ച മെഡിക്കൽ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി 9-ാം സ്ഥാനത്തെത്തി. 30-ാം റാങ്കോടെ തിരുവനന്തപുരത്തെ ഗവൺമെന്റ് ഡെന്റൽ കോളേജാണ് ഇന്ത്യയിലെ ഏറ്റവും മികച്ച ഡെന്റൽ കോളേജുകളുടെ പട്ടികയിൽ കേരളത്തിൽ നിന്നും ഇടം പിടിച്ചത്. വാസ്തുവിദ്യ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി 2-ാം സ്ഥാനവും തിരുവനന്തപുരത്തെ കോളേജ് ഓഫ് എഞ്ചിനീയറിംഗ് 14-ാം സ്ഥാനവും നേടി. കൂടുതൽ കാണുവാൻ https://www.nirfindia.org/2022/Ranking.html