Barrier Free Kerala Project - 1 Crore 10 Lakh Administrative sanction

ബാരിയർ ഫ്രീ കേരള പദ്ധതി – 1 കോടി 10 ലക്ഷം രൂപയുടെ ഭരണാനുമതി

ബാരിയർ ഫ്രീ കേരള പദ്ധതി പ്രകാരം തൃശൂർ ജില്ലാ കലക്ടറേറ്റ് ഭിന്നശേഷിസൗഹൃദമാക്കുന്നതിന് 1 കോടി 10 ലക്ഷം രൂപയുടെ ഭരണാനുമതിയായതായി. ലിഫ്റ്റ്, റാമ്പ് തുടങ്ങിയവ നിർമ്മിക്കുന്ന പ്രവൃത്തികൾക്കായാണ് നടപ്പുസാമ്പത്തികവർഷം 1,10,00,000/- രൂപ അനുവദിച്ച് ഉത്തരവായത്.

ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുന്നതിനും, അവകാശാധിഷ്ഠിത സാമൂഹ്യമുന്നേറ്റം ഉറപ്പാക്കുന്നതിനും, അവരുടെ സഞ്ചാരത്തിന് അനുയോജ്യമായി പൊതുജന സേവനം നൽകുന്ന കെട്ടിടങ്ങൾ, സ്ഥലങ്ങൾ, പാതകൾ തുടങ്ങിയവ ഭിന്നശേഷി സൗഹൃദമാക്കുന്നതിനും സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ബാരിയർ ഫ്രീ കേരള പദ്ധതി.