തീവ്ര ഭിന്നശേഷിയുള്ള കുട്ടികളുടെ കുടുംബങ്ങൾക്ക് ഒന്നിച്ചു താമസിക്കുന്നതിനുള്ള അസിസ്റ്റീവ് വില്ലേജുകൾ സംസ്ഥാനത്ത് ഒരുക്കും. എല്ലാ പിന്തുണ സംവിധാനങ്ങളുമുള്ള ഇത്തരം വില്ലേജുകൾ എല്ലാ ജില്ലകളിലും ഒരുക്കുകയാണ് സർക്കാർ ലക്ഷ്യം. 24 മണിക്കൂറും കുഞ്ഞുങ്ങളോടൊപ്പം കഴിയുന്ന അച്ഛനമ്മമാർക്ക് അത്യാവശ്യകാര്യങ്ങൾ ചെയ്യുന്നതിനും തൊഴിലുകളിൽ ഏർപ്പെടുന്നതിനും കഴിയുംവിധത്തിൽ വില്ലേജുകളിൽ സ്വയംതൊഴിൽ സംവിധാനങ്ങൾ സജ്ജീകരിക്കാൻ ഇതിലൂടെ കഴിയും. അന്തർദേശീയ നിലവാരമുള്ള മികവിന്റെ കേന്ദ്രമാക്കി വളർത്തുമെന്ന സർക്കാർ പ്രഖ്യാപനത്തിനനുസരിച്ചുള്ള ഏകോപിതമായ പ്രവർത്തനമാണ് നടത്തുന്നത്.