'Bodhapurnima': The first phase is over

‘ബോധപൂർണ്ണിമ’: ആദ്യഘട്ടത്തിന് സമാപനമായി

ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ കലാലയങ്ങളിൽ തുടരുന്ന ‘ബോധപൂർണ്ണിമ’ ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഒന്നാംഘട്ടത്തിന്റെ സമാപനം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നടന്നു. സഹപാഠികളെ നേർവഴിയിലേക്ക് നയിക്കുന്ന, തെറ്റുകൾ തിരുത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് ക്യാമ്പസുകളിൽ ഉണ്ടാകേണ്ടത്.

ബോധ പൂര്ണിമയോട് അനുബന്ധിച്ചു നടത്തിയ സംസ്ഥാനതല മത്സരങ്ങളിൽ പുരസ്‌കാരത്തിന് അർഹമായ സൃഷ്ടികൾക്ക് പുരസ്‌കാരവും. ഹ്രസ്വചിത്ര വിഭാഗത്തിൽ തൃശൂർ ശ്രീ സി അച്യുതമേനോൻ ഗവ. കോളേജിലെ ആന്റി-നാർക്കോട്ടിക് സെൽ തയ്യാറാക്കിയ ‘ബോധ്യം’ ഒന്നാം സമ്മാനം നേടി. ഇ-പോസ്റ്റർ വിഭാഗത്തിൽ തൃശൂർ അളഗപ്പ നഗർ ത്യാഗരാജ പോളിടെക്‌നിക്ക് കോളേജിലെ ആകാശ് ടി. ബി.യും കഥയിൽ ഒറ്റപ്പാലം എൻഎസ്എസ് ട്രെയിനിങ് കോളേജിലെ എം വി ആതിരയും കവിതയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി എം എ ജേണലിസം ആൻഡ് കമ്യൂണിക്കേഷനിലെ തപസ്യ അശോകും ലേഖനത്തിൽ നാട്ടിക എസ് എൻ കോളേജ് എം എ മലയാളത്തിലെ കെ എച്ച് നിധിൻദാസും ഒന്നാം സമ്മാനം സ്വന്തമാക്കി. തുടർന്ന് നാഷണൽ സർവീസ് സ്‌കീം വിദ്യാർഥികളുടെ ‘സർഗ്ഗപൂർണിമ’ അവതരണവും നടന്നു.