എല്ലാവിധ തെറാപ്പി സൗകര്യങ്ങളുമുള്ള കേന്ദ്രമായി എൻഡോസൾഫാൻ പുനരധിവാസ വില്ലേജിനെ മാറ്റും.
കാസർഗോഡ് മൂളിയാറിൽ നിർമ്മാണം പുരോഗമിക്കുന്ന എൻഡോസൾഫാൻ പുനരധിവാസ വില്ലേജ് സന്ദർശിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തി.
ക്ലിനിക്കൽ സൈക്കോളജി ബ്ലോക്ക്, കൺസൾട്ടിംഗ് & ഹൈഡ്രോ തെറാപ്പി ബ്ലോക്ക് തുടങ്ങിയ ഒന്നാംഘട്ട നിർമ്മാണ പ്രവൃത്തികൾ ജൂൺ മാസത്തോടെ സജ്ജമാകും. രണ്ടാം ഘട്ട നിർമ്മാണ പ്രവൃത്തികൾ തുടങ്ങുന്നതിനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശവും നൽകിയിട്ടുണ്ട്.
നിലവിൽ സൈറ്റ് ലെവലിംഗ് പൂർത്തിയായി കഴിഞ്ഞു. രണ്ട് ബ്ലോക്കുകളുടെയും ഫൗണ്ടേഷൻ പണികൾ പുരോഗമിക്കുകയാണ്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപറേറ്റിവ് സൊസൈറ്റിയാണ് നിർമ്മാണം ഏറ്റെടുത്ത് നടത്തുന്നത്.
എൻഡോസൾഫാൻ ഇരകൾക്ക് എല്ലാ തരത്തിലുമുള്ള തെറാപ്പി സൗകര്യവും പിന്തുണാ സംവിധാനങ്ങളും ഉറപ്പു നൽകുന്ന ഒരു പുനരധിവാസ ഗ്രാമമെന്ന ആശയമാണ് ഇതിലൂടെ പൂർത്തീകരിക്കാൻ ലക്ഷ്യമിടുന്നത് .