പൊതു കലാലയങ്ങൾ ഉൾപെടെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലും വിദ്യാഭ്യാസവും സമന്വയിപ്പിച്ചുകൊണ്ടുള്ള പരിപാടികൾ ആവിഷ്കരിക്കും. ഈ ലക്ഷ്യത്തോടെ തൃപ്രയാർ ശ്രീരാമ ഗവ. പോളിടെക്നിക് കോളജിൽ വജ്രജൂബിലി കെട്ടിട നിർമാണം ആരംഭിച്ചിട്ടുണ്ട്
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കകത്ത് തന്നെ തൊഴിൽ ചെയ്യാൻ സൗകര്യമൊരുക്കും. പഠനത്തോടൊപ്പം വരുമാനവും എന്നതാണ് ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്നവേഷൻ ഇൻക്യുബേഷൻ എക്കോസിസ്റ്റം വളർത്തിയെടുക്കും. സ്റ്റാർട്ടപ്പുകൾക്ക് അനുയോജ്യ സാഹചര്യമൊരുക്കും. നൈപുണ്യ വികസനത്തിൽ ഊന്നിയ സാങ്കേതിക വിദ്യാഭ്യാസത്തിലൂടെ തൊഴിൽ സംരംഭകരെ സൃഷ്ടിക്കുന്നതിനും ഓരോ കലാലയത്തിലും ഓരോ തൊഴിൽ ശാലകൾ എന്ന ലക്ഷ്യത്തിലേക്കും പോളിടെക്നിക് കോളേജുകൾ വികസിപ്പിക്കും.
