V Help to relieve stress for higher secondary students

ഹയർ സെക്കൻഡറി പരീക്ഷയുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന വിവിധ തരം സമ്മർദങ്ങൾ ലഘൂകരിക്കുന്നതിനായി വിദ്യാർഥികൾക്കും രക്ഷകർത്താക്കൾക്കും ആവശ്യമായ പിന്തുണ നൽകുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ്, ഹയർസെക്കൻഡറി വിഭാഗം ‘വി ഹെൽപ്പ്’ ടോൾ ഫ്രീ ടെലിഫോൺ സഹായകേന്ദ്രം ആരംഭിച്ചു.

വിദ്യാർഥികൾക്കും രക്ഷകർത്താക്കൾക്കും രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ ഫോണിൽ കൗൺസിലിംഗ് ലഭ്യമാവും. കുട്ടികൾക്കും രക്ഷകർത്താക്കൾക്കും സൗജന്യമായി 18004252844 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്. സേവനം പരീക്ഷ അവസാനിക്കുന്നതു വരെ എല്ലാ പ്രവൃത്തി ദിനങ്ങളിലും ലഭ്യമാണ്.