സർക്കാർ ആവിഷ്ക്കരിച്ച ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ മൂന്നാംഘട്ടം സ്കൂളുകളിൽ ജൂൺ ഒന്നിന് ആരംഭിക്കും. എല്ലാ വിദ്യാലയങ്ങളിലും പ്രത്യേക ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ട്. സ്കൂൾതല ജനജാഗ്രത സമിതി ഓരോ വിദ്യാലയത്തിന്റെയും സവിശേഷത പരിഗണിച്ച് വേണ്ട പ്രവർത്തനങ്ങൾ ഉറപ്പുവരുത്തും.
സ്കൂൾ പരിസരത്ത് ലഹരി ഉപയോഗവും വിൽപ്പനയും നടക്കുന്നില്ലെന്ന് ഉറപ്പാക്കും. എക്സൈസ് വകുപ്പും പോലീസും നിശ്ചിത ഇടവേളകളിൽ കടകളും മറ്റും പരിശോധിക്കും.