The Department of Social Justice will conduct an elderly survey

സാമൂഹ്യനീതി വകുപ്പ് വയോജനങ്ങളുടെ സർവേ ഉടൻ ആരംഭിക്കും. ഇതിലൂടെ സംസ്ഥാനത്തെ വയോജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കാനാണ് ശ്രമം. എല്ലാ വീടുകളിലും ഇതിന്റെ ഭാഗമായി ആളെത്തും. വയോജനങ്ങൾക്കായി ഒരു വയോജന കമ്മീഷൻ രൂപീകരിക്കാൻ ഉദ്ദേശിക്കുന്നു.

വയോജനങ്ങളെ പരിപാലിക്കുന്ന കെയർ ഗിവർമാർക്ക് ശാസ്ത്രീയ പരിശീലനം ലഭ്യമാക്കും. കെയർഗിവർമാർക്കായി വ്യവസ്ഥാപിത നിയമം തയ്യാറാക്കും. ഇവരെ നിയമിക്കുന്ന സ്ഥാപനങ്ങൾക്കുള്ള കൃത്യമായ മാനദണ്ഡവും നടപ്പാക്കും. വയോജനങ്ങൾക്ക് മാനസിക ഉല്ലാസം നൽകുന്നതിനായി പല തദ്ദേശസ്ഥാപനങ്ങളിലും വയോജന ക്ളബുകൾ രൂപീകരിച്ചിട്ടുണ്ട്. ഇത്തരം സംവിധാനങ്ങൾ കേരളം മുഴുവൻ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കും. ചായ കുടിച്ച് ഗ്ളാസ് വലിച്ചെറിയുന്നതു പോലെ മാതാപിതാക്കൾ ഉൾപ്പെടെയുള്ള വയോജനങ്ങളെ വലിച്ചെറിയുന്ന പ്രവണത സമൂഹത്തിൽ വര്ധിച്ചുവരുന്നുണ്ട്. മാനവികമായ ആർദ്രതയും സ്നേഹവും ഹൃദയൈക്യവും ക്ഷയിച്ചു വരുന്ന കാലമാണിത്.

കേരളത്തിൽ സർക്കാരിന് കീഴിലുള്ള 16 വയോജന ഹോമുകളും നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. ഇവയെ മാതൃകാ ഭവനം ആക്കുകയാണ് ലക്‌ഷ്യം.