'Varnapakit' Transgender Art Festival; Application invited

‘വര്‍ണപ്പകിട്ട്’ ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവം; അപേക്ഷ ക്ഷണിച്ചു

സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന ‘വര്‍ണപ്പകിട്ട് ‘ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള ജെന്‍ഡര്‍ വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജില്ലാതലത്തില്‍ അഞ്ച് പരിപാടികളാണ് തിരഞ്ഞെടുക്കുന്നത്. താല്‍പര്യമുള്ളവര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ഐഡി കാര്‍ഡ് സഹിതം നിശ്ചിത ഫോമില്‍ ജനുവരി 18 ന് വൈകിട്ട് അഞ്ചിനകം ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0487- 2321702.

വ്യക്തിഗത ഇനങ്ങള്‍ – ഭരതനാട്യം (10 മിനിറ്റ്), മോഹിനിയാട്ടം (10 മിനിറ്റ്), നാടോടി നൃത്തം (10 മിനിറ്റ്), കച്ചിപ്പുടി (10 മിനിറ്റ്), സെമി ക്ലാസ്സില്‍ ഡാന്‍സ് ( 10 മിനിറ്റ്), ലളിതഗാനം (5 മിനിറ്റ്), കവിതാപാരായണം (5 മിനിറ്റ് ), മിമിക്രി (7 മിനിറ്റ്), മോണോ ആക്റ്റ് (10 മിനിറ്റ്), പ്രച്ഛന്നവേഷം (3 മിനിറ്റ് ), നാടന്‍ പാട്ട് (ആറ് മിനിറ്റ് ).
ഗ്രൂപ്പിനങ്ങള്‍ – തിരുവാതിര (10 മിനിറ്റ്), ഒപ്പന (10 മിനിറ്റ്), സംഘനൃത്തം (10 മിനിറ്റ്).