Helped 81 people

ട്രാൻസ്ജെൻഡർ ലിംഗമാറ്റ ശസ്ത്രക്രിയ: ധനസഹായ വിതരണം പൂർത്തിയാക്കി. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ ട്രാൻസ്ജെൻഡർ വ്യക്തികൾക്കുള്ള ധനസഹായത്തിന് ലഭ്യമായ നടപ്പു സാമ്പത്തികവർഷത്തെ അപേക്ഷകളിൽ അർഹരായവർക്കെല്ലാം ധനസഹായം നൽകി.

ട്രാൻസ് വുമൺ വിഭാഗത്തിൽ 51 പേർക്കും ട്രാൻസ് മാൻ വിഭാഗത്തിൽ 30 പേർക്കുമായി ആകെ 81 ട്രാൻസ്ജെൻഡർ വ്യക്തികൾക്കാണ് സഹായം നൽകിയത്. ആകെ എൺപത്തിയെട്ട് ലക്ഷത്തി അറുപത്തി ആറായിരത്തി ഇരുന്നൂറ്റി അമ്പത്തിയാറ് (88,66,256/-) രൂപയാണ് ഈ ഇനത്തിൽ നൽകിയത്.