ജൂലൈ ഒന്നിന് വിവിധ ക്യാമ്പസുകളിൽ നാലുവർഷബിരുദ പ്രോഗ്രാമിൽ പ്രവേശനം നേടിയെത്തുന്ന നവാഗത വിദ്യാർത്ഥികൾക്ക് സ്വാഗതോത്സവമൊരുക്കും. സ്വാഗതോത്സവ പരിപാടിക്ക് മലയാളത്തിൽ ഉചിതമായ പേരുകൾ ക്ഷണിക്കുന്നു.

തൊഴിൽശേഷി വളർത്തലും ഗവേഷണ പ്രവർത്തനങ്ങളും സംയോജിക്കുംവിധം നമ്മുടെ ക്യാമ്പസ് അന്തരീക്ഷം സർഗ്ഗാത്മകമായി മാറ്റുന്നതാണ് നാലുവർഷ ബിരുദ പരിപാടി. ഈ ആകർഷകത്വം പ്രതിഫലിക്കുന്ന തരത്തിലുള്ള പേരുകൾക്കാവും മുൻഗണന നൽകുക. ഒരാൾക്ക് ഒന്നിലേറെ പേരും നിർദ്ദേശിക്കാം. പേരുനിർദ്ദേശങ്ങൾ ജൂൺ 24ന് രാവിലെ പത്തുമണിയ്ക്കകം hednlogocontext@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ലഭിക്കണം. തിരഞ്ഞെടുക്കപ്പെടുന്നതിന് പുരസ്കാരം നൽകും.