വനിത ഭിന്നശേഷി സദനത്തിലെ (HPH) താമസക്കാർക്ക് ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു
പൂജപ്പുരയിൽ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വനിത ഭിന്നശേഷി സദനത്തിലെ (HPH) താമസക്കാർക്ക് വേണ്ടി കേരള ഗ്രാമീൺ ബാങ്ക് തിരുവനന്തപുരം ശാഖ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് നൽകുന്ന ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു.
രണ്ട് ഇൻവർട്ടർ, വാട്ടർ ഹീറ്റർ, ഇലക്ട്രിക് വീൽ ചെയർ എന്നിവ ഇടഞ ഫ്രണ്ടിൽ ഉൾപ്പെടുത്തി 3.4 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് കേരള ഗ്രാമീൺ ബാങ്ക് തിരുവനന്തപുരം ശാഖ സ്ഥാപനത്തിന് കൈമാറിയത്.
18 വയസ്സ് മുതൽ 59 വയസ്സ് വരെ വിവിധതരം ഭിന്നശേഷിയുള്ള വനിതകളെ പുനരധിവസിപ്പിച്ചു വരുന്ന ജില്ലയിലെ ഏക സർക്കാർ സ്ഥാപനമാണ് HPH.