2022-23 വർഷത്തെ സംസ്ഥാന നാഷണൽ സർവ്വീസ് സ്കീം അവാർഡുകൾ
പഠനത്തോടൊപ്പം സാമൂഹ്യസേവനത്തിലൂടെ വ്യക്തിത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന വിദ്യാർത്ഥികളുടെ സന്നദ്ധ സേവന പ്രസ്ഥാനമാണ് നാഷണൽ സർവീസ് സ്കീം. സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ 26 യൂണിവേഴ്സിറ്റി/ ഡയറക്ടറേറ്റ് എൻഎസ്എസ് സെല്ലുകളിലായി 3500 എൻഎസ്എസ് യൂണിറ്റുകളും 3.5 ലക്ഷം എൻഎസ്എസ് വോളണ്ടിയർമാരും ഓരോ വർഷവും പ്രവർത്തിക്കുന്നു.
2022 -23 വർഷത്തിൽ സാമൂഹ്യപ്രതിബദ്ധതയുള്ള പദ്ധതികൾ ഏറ്റെടുക്കാനും, കലാലയങ്ങളിലും ദത്ത് ഗ്രാമങ്ങളിലും തനതായ പ്രവർത്തനങ്ങൾ നടപ്പിലാക്കുവാനും എൻഎസ്എസ് യൂണിറ്റുകൾക്ക് കഴിഞ്ഞിട്ടുണ്ട്. 350ൽ പരം എൻഎസ്എസ് ഭവനങ്ങൾ നിർമ്മിച്ചു നൽകി, കോവിഡ് മഹാമാരിയിൽ സാമ്പത്തിക സഹായം ഉൾപ്പെടെ നൽകിക്കൊണ്ട് സന്നദ്ധ സേവന പ്രവർത്തനങ്ങൾ, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, ലഹരിക്കെതിരെയുള്ള സംസ്ഥാനതല പദ്ധതികൾ, ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതി, പുസ്തകത്തണൽ, ഫ്രീഡം വാൾ, ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ, വൺ ക്യാംപസ് വൺ ഐഎഎസ് പദ്ധതി, ജലസംരക്ഷണ പദ്ധതികൾ, പ്ലാസ്റ്റിക് ഫ്രീ ക്യാമ്പ് പദ്ധതി, സൗരോർജ പദ്ധതി, പാലിയേറ്റീവ് കെയർ പദ്ധതി, വിവിധ ബോധവൽക്കരണ ക്യാമ്പയിനുകൾ, പരിസ്ഥിതി സംരക്ഷണ പദ്ധതികൾ, പഠന സഹായ വിതരണങ്ങൾ, കരിയർ ഗൈഡൻസ് പ്രോഗ്രാമുകൾ,ബ്ലഡ് ഡോണഷൻ ക്യാമ്പുകൾ, സംസ്ഥാന- ദേശീയ ക്യാമ്പുകൾ, ആരോഗ്യ സംരക്ഷണ ക്യാമ്പയിനുകൾ, ആദിവാസി- പിന്നോക്ക മേഖലയിലെ സന്നദ്ധസേവന പ്രവർത്തനങ്ങൾ, സ്കൂൾ ദത്തെടുക്കൽ പ്രവർത്തനങ്ങൾ, വയോജന സംരക്ഷണ പ്രോഗ്രാമുകൾ, ‘വിദ്യാർത്ഥിസൗഹൃദ ക്യാമ്പസ്’ തുടങ്ങിയവ എൻഎസ്എസ് നടപ്പിലാക്കിയ പ്രധാന പ്രവർത്തനങ്ങളാണ്.
2022-23 വിദ്യാഭ്യാസ വർഷത്തെ നാഷണൽ സർവീസ് സ്കീം പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള അവാർഡുകൾക്ക് താഴെപ്പറയുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും അധ്യാപകരും വോളണ്ടിയർമാരും അർഹരായി.
2022-23 വർഷത്തെ സംസ്ഥാന നാഷണൽ സർവ്വീസ് സ്കീം അവാർഡുകൾ
1. മികച്ച സർവ്വകലാശാല – കണ്ണൂർ സർവ്വകലാശാല
എൻ എസ് എസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ – ഡോ.നഫീസാ ബേബി ടി പി
2. മികച്ച ഡയറക്ടറേറ്റ് – ഡയറക്ടറേറ്റ് ഓഫ് വൊക്കേഷണൽ ഹയർസെക്കന്ററി എജ്യുക്കേഷൻ
എൻ എസ് എസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ – ഡോ.രഞ്ജിത്ത് പി
മികച്ച എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർമാരും യൂണിറ്റുകളും
1. നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ്, കാഞ്ഞങ്ങാട്, കാസർഗോഡ്
പ്രോഗ്രാം ഓഫീസർ – ശ്രീ.വിജയകുമാർ വി
2. എം.ഇ.എസ് കോളേജ് ഓഫ് എൻജിനീയറിംഗ്, കുറ്റിപ്പുറം, മലപ്പുറം
പ്രോഗ്രാം ഓഫീസർ – ഡോ.സുനീഷ് പി യു
3. സി.എം.എസ് കോളേജ്, കോട്ടയം
പ്രോഗ്രാം ഓഫീസർ – ഡോ.അജീഷ് കെ ആർ
4. ടി.കെ മാധവ മെമ്മോറിയൽ കോളേജ്, നങ്ങ്യാർകുളങ്ങര
പ്രോഗ്രാം ഓഫീസർ – ഡോ. പ്രീത എം വി
5. സേക്രഡ് ഹാർട്ട് കോളേജ്, തേവര, എറണാകുളം
പ്രോഗ്രാം ഓഫീസർ – ഡോ.ജോസഫ് വർഗ്ഗീസ്
6. ഫാറൂഖ് കോളേജ് (ഓട്ടോണോമസ്), കോഴിക്കോട്
പ്രോഗ്രാം ഓഫീസർ – ഡോ. റഫീക്ക് പി
7. ഇരിട്ടി എച്ച്.എസ്.എസ്, ഇരിട്ടി, കണ്ണൂർ
പ്രോഗ്രാം ഓഫീസർ – ശ്രീ. അനീഷ് കുമാർ ഇ പി
8. ജി വി എച്ച് എസ് എസ്, ബാലുശ്ശേരി, കോഴിക്കോട്
പ്രോഗ്രാം ഓഫീസർ – ശ്രീമതി. രാജലക്ഷ്മി പി എം
9. ശ്രീകൃഷ്ണ കോളേജ്, ഗുരുവായൂർ
പ്രോഗ്രാം ഓഫീസർ – ശ്രീ. മിഥുൻ കെ എസ്
10. കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, താമരശ്ശേരി
പ്രോഗ്രാം ഓഫീസർ – ശ്രീമതി. ലക്ഷ്മി പ്രദീപ്
11. സെൻട്രൽ പോളി ടെക്നിക് കോളേജ്, വട്ടിയൂർക്കാവ്, തിരുവനന്തപുരം
പ്രോഗ്രാം ഓഫീസർ – ശ്രീ. ഉണ്ണികൃഷ്ണൻ പി
മികച്ച എൻ.എസ്.എസ് വോളന്റിയർമാർ
ആൺകുട്ടികൾ
1. മുഹമ്മദ് നിഹാൽ സി പി
എം ഇ എസ് പൊന്നാനി കോളേജ്, പൊന്നാനി, മലപ്പുറം
2. ആദിത്ത് ആർ
എൻ.എസ്. എസ് കോളേജ് ഓഫ് എൻജിനീയറിംഗ്, പാലക്കാട്
3. സവിൻ ഷാജി
ഗവ.കോളേജ്, തലശ്ശേരി, കണ്ണൂർ
4. വൈശാഖ് എ
ഗവ. കോളേജ്, കാസർഗോഡ്
5. എം.എസ് ഗൗതം
ശ്രീനാരായണ കോളേജ്, കൊല്ലം
6. ഷെഫിൻ പി
അമൽ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, നിലമ്പൂർ
7. അഖിൽ രാജൻ
എൻ.എസ്.എസ് ഹിന്ദു കോളേജ്, ചങ്ങനാശ്ശേരി
8. സായന്ത് പി എസ്
ഇരിട്ടി ഹയർ സെക്കന്ററി സ്കൂൾ, ഇരിട്ടി, കണ്ണൂർ
പെൺകുട്ടികൾ
1. ഫാത്തിമ അൻഷി
ആർ.എം.എച്ച്.എസ്.എസ് മേലാറ്റൂർ
2. ലിയ അയോഹാൻ
സെന്റ് ഗ്രിഗോറിയസ് കോളേജ്, കൊട്ടാരക്കര, കൊല്ലം
3. ഇസബെൽ മരിയ
മഹാത്മഗാന്ധി കോളേജ്, ഇരിട്ടി, കണ്ണൂർ
4. നസ്ല ഷെറിൻ
സി.കെ.ജി മെമ്മോറിയൽ ഗവ. കോളേജ്, പേരാമ്പ്ര
5. അനശ്വര വിനോദ്
ശ്രീനാരായണഗുരു കോളേജ്, ചേലൂർ, കോഴിക്കോട്
6. ദേവിക മേനോൻ
കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, ചേലക്കര
7. കമലം
ജി.വി.എച്ച്.എസ്.എസ് (ജി) ബിപി അങ്ങാടി, തിരൂർ, മലപ്പുറം
8. ശിൽപ്പ പ്രദീപ്
ഡോൺബോസ്കോ ആർട്ട്സ് ആൻഡ് സയൻസ് കോളേജ്, അങ്ങാടിക്കടവ്
9. ഫിദ കെ
എസ്.എസ്.എം പോളിടെക്നിക് കോളേജ്, തിരൂർ
10. ആദിത്യ ആർ എൽ
എച്ച്.എച്ച്.എം.എസ്.പി.ബി എൻ.എസ്.എസ് കോളേജ് ഫോർ വുമൻ, നിറമൺകര
11. അഞ്ജന കെ മേനോൻ
ടി കെ എം കോളേജ് ഓഫ് എൻജീനിയറിംഗ്, കൊല്ലം
പ്രത്യേക പുരസ്കാരങ്ങൾ നേടിയവർ
1. എപിജെ അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി
പ്രോഗ്രാം കോർഡിനേറ്റർ – ഡോ. ജോയ് വർഗ്ഗീസ് വി. എം
2. മിംസ് കോളേജ് ഓഫ് നഴ്സിംഗ്, പുതുക്കോട്, മലപ്പുറം
പ്രോഗ്രാം ഓഫീസർ – ശ്രീമതി. മീനു പീറ്റർ
3. അൽഷിഫ കോളേജ് ഓഫ് ഫാർമസി, പെരിന്തൽമണ്ണ
പ്രോഗ്രാം ഓഫീസർ – ശ്രീ. ജുനൈസ് വി
4. ബസേലിയസ് മാത്യൂസ് കോളേജ് ഓഫ് എൻജിനീയറിങ്, ശാസ്താംകോട്ട
പ്രോഗ്രാം ഓഫീസർ ദർശന എസ് ബാബു