ചൂരൽമല-മുണ്ടക്കൈ ദുരന്തത്തിൽ നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു
ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽ നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വയനാട് പ്രവർത്തിക്കുന്ന ഹയർ എഡുക്കേഷൻ സെല്ലിന്റെ നേതൃത്വത്തിൽ കൽപറ്റ ഗവ കോളേജിൽ വെച്ചു വെള്ളിയാഴ്ച നടന്ന ചടങ്ങിലാണ് വിതരണം ചെയ്തത്. ദുരന്തത്തിൽ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ട കാലിക്കറ്റ് സർവകലാശാല , ടെക്നിക്കൽ എഡുക്കേഷൻ എന്നിവിടങ്ങൾ പഠിച്ച വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണമാണ് നടന്നത്.
ദുരന്തബാധിതാ പ്രദേശത്തെ വിദ്യാർത്ഥികളുടെ തുടർപഠനത്തിന് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സഹായവും എല്ലാ പിന്തുണയുമുണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നൽകി.വയനാട് ദുരന്തം നടന്നു ഒരു മാസം. തികഞ്ഞതായും വയനാടിന്റെ പുനരധിവാസ പ്രവർത്തനങ്ങൾക്കൊപ്പം ദുരന്തബാധിതർക്ക് കരുതലും പിന്തുണയുമേകി സർക്കാർ ഒപ്പമുണ്ട്.
കാലിക്കറ്റ് സർവകലാശാല പരീക്ഷ കൺട്രോളർ ഡോ ഗോഡ്വിൻ സാമ്രാജ് അധ്യക്ഷത വഹിച്ച പരിപാടി ടെക്നിക്കൽ എഡുക്കേഷൻ ഡയറക്ടർ ഷാലിജ് പി ആർ ഉദ്ഘാടനം ചെയ്തു. പുസ്തകം നഷ്ടപ്പെട്ട വിദ്യാർഥികൾക്കുള്ള പുസ്തകങ്ങൾ കാലിക്കറ്റ് സർവകലാശാല സെൻട്രൽ കോർപ്പറേറ്റീവ് സ്റ്റോർ സെക്രട്ടറി ബവേഷ് പി കെ വിതരണം ചെയ്തു. ടെക്നിക്കൽ എഡുക്കേഷൻ ജോയിൻറ് കൺട്രോളർ മുഹമ്മദ് അസിർ എ കെ,കോളേജ് വിദ്യാഭ്യാസ വിഭാഗം കോഴിക്കോട് റീജിയണൽ ഡയറക്ടറേറ്റ് ജോയിൻറ് കൺട്രോളർ സുരേഷ് കുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഷെറീന എന്നിവരും പങ്കെടുത്തു.കൽപ്പറ്റ ഗവ കോളേജ് പ്രിൻസിപ്പാൾ പ്രൊഫ സുബിൻ പി ജോസഫ് സ്വാഗതവും , ഹയർ എഡുക്കേഷൻ കോർഡിനേഷൻ സെൽ നോഡൽ ഓഫീസർ സോബിൻ വര്ഗീസ് നന്ദിയും പറഞ്ഞു.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ 21ഡിഗ്രി സർട്ടിഫിക്കറ്റുകൾ, 77 മാർക്ക് ലിസ്റ്റുകൾ,4 പ്രീ – ഡിഗ്രി സർട്ടിഫിക്കറ്റുകൾ, 4 പ്രൊവിഷണൽ സർട്ടിഫിക്കറ്റുകൾ, 2 ട്രാൻസ്ഫർ സർട്ടിഫിക്കറ്റുകളും, പോളിടെക്നിക്ക് വിദ്യാർത്ഥികൾക്ക് ടെക്നിക്കൽ എഡ്യൂക്കേഷന്റെ 4 സർട്ടിഫിക്കറ്റുകൾ അടക്കം 112 സർട്ടിഫിക്കറ്റുകൾ ചടങ്ങിൽ വിതരണം ചെയ്തു.