SPEED project announced

സ്പീഡ് പദ്ധതി പ്രഖ്യാപിച്ചു

സ്റ്റേറ്റ് പ്രോഗ്രാം ഫോർ എഡ്യൂക്കേഷൻ ആൻഡ് എംപവർമെന്റ് ഇൻ ഡിസെബിലിറ്റീസ് (SPEED) പദ്ധതിയുടെ പ്രഖ്യാപനവും കോംപ്രിഹെൻസീവ് റിസോഴ്സ് ബുക്ക് ഓൺ ഓട്ടിസം സ്‌പെക്ട്രം ഡിസോർഡർ പുസ്തക പ്രകാശനവും നിർവ്വഹിച്ചു.

സർക്കാരിന്റെ നാലാമത് നൂറുദിന പരിപാടികളോടനുബന്ധിച്ചാണ് ഭിന്നശേഷി മേഖലയിലെ പരിശീലന ബോധവത്കരണ പരിപാടികൾ ഉൾക്കൊള്ളിച്ചു കൊണ്ട് സ്റ്റേറ്റ് പ്രോഗ്രാം ഫോർ എഡ്യൂക്കേഷൻ ആൻഡ് എംപവർമെന്റ് ഇൻ ഡിസെബിലിറ്റീസ് (SPEED) എന്ന പദ്ധതി പ്രഖ്യാപിച്ചത്. ഓട്ടിസവുമായി ബന്ധപ്പെട്ട് കുറെയേറെ കാര്യങ്ങൾ ചെയ്യാൻ സർക്കാരിന് സാധിച്ചിട്ടുണ്ട്. പലയിടങ്ങളിലായി ഓട്ടിസം കേന്ദ്രങ്ങൾ ആരംഭിക്കുവാനും നിപ്മർ കേന്ദ്രീകരിച്ച് ഓട്ടിസം സംബന്ധിച്ച് ശാസ്ത്രീയ ഗവേഷണങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്ന കരുത്തുറ്റ കേന്ദ്രം സ്ഥാപിക്കുവാനും സാധിച്ചു.

ഓട്ടിസമുള്ള കുട്ടികളെ സമ്പൂർണ്ണമായും സാമൂഹ്യവല്കരിക്കുന്നതിന് വിശാലമായ മാനവികതയോടു കൂടിയുള്ള സമീപനം സമൂഹത്തിൽ നിന്നുണ്ടാകണം. ഓട്ടിസം സ്‌പെക്ട്രം ഡിസോഡേഴ്‌സിന്റെ പ്രത്യേകതകളെക്കുറിച്ച് സമഗ്രതയോടെ ഉള്ള പഠനങ്ങൾ അനിവാര്യമാണ്. ഇത്തരം പഠനങ്ങൾ നിരവധി കുടുംബങ്ങൾക്ക് ആശ്വാസകരമാവും.

കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കുന്നതിനായി സർക്കാർ നിരവധിയായ പദ്ധതികളും പ്രവർത്തനങ്ങളും നടത്തി വരികയാണ്. മറ്റു മേഖലകളിൽ എന്ന പോലെ ഭിന്നശേഷി മേഖലയിലും മാതൃകാപരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സർക്കാരിന് സാധിച്ചിട്ടുണ്ട്. ഭിന്നശേഷി മേഖലയുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളും ആവശ്യമായ ഇടപെടലും സാധ്യമാക്കുന്ന രീതിയിൽ പ്രവർത്തനമാർഗ്ഗ രേഖകളുണ്ടാക്കാനും പരിശീലന പരിപാടികൾ സംഘടിപ്പിക്കാനുമുള്ള ഇടപെടൽ കേരള സാമൂഹ്യ സുരക്ഷാ മിഷൻ, സ്റ്റേറ്റ് ഇൻഷ്യേറ്റീവ് ഓൺ ഡിസെബിലിറ്റീസ് മുഖേന നടപ്പിലാക്കുന്നു.

ഭിന്നശേഷി മേഖലയുമായി ബന്ധപ്പെട്ട് വിവിധ തരം വിഷയങ്ങളും ആവശ്യമായ ഇടപെടലും സാധ്യമാക്കുന്ന രീതിയിൽ പ്രവർത്തന മാർഗ്ഗ രേഖകളും പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നതിന് വേണ്ടിയുള്ള ഇടപെടൽ കേരള സാമൂഹ്യ സുരക്ഷാ മിഷൻ, സ്റ്റേറ്റ് ഇൻഷ്യേറ്റീവ് ഓൺ ഡിസെബിലിറ്റീസ് മുഖാന്തിരം നടപ്പിലാക്കി വരുന്നുണ്ട്.

മസ്തിഷ്ക വികാസവുമായി ബന്ധപ്പെട്ട ഒരു അവസ്ഥയാണ് ASD. സാമൂഹ്യമായ ആശയവിനിമയം, സാമൂഹ്യ ഇടപെടൽ, പെരുമാറ്റം എന്നീ മേഖലകളിൽ സാരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഒരു നാഡീവ്യൂഹ വികാസ വ്യതിയാന വൈകല്യമായ ഓട്ടിസം സ്പെക്ട്രം ഡിസോഡർ അഥവാ ഓട്ടിസം ലോകമെമ്പാടും അനുദിനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിലൂടെയാണല്ലോ നാം കടന്നു പോയ്കൊണ്ടിരിക്കുന്നത്. 100 കുട്ടികളിൽ ഒരാൾക്ക് ഓട്ടിസം ഉണ്ട് എന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. നേരത്തെ കണ്ടെത്തിയാൽ ആവശ്യമായ ഇടപെടലുകളിലൂടെ കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കാനാകുന്ന ഈ അവസ്ഥ പലപ്പോഴും നിർണ്ണയിക്കപ്പെടുന്നത് വളരെ വൈകിയാണ്. ഇതിന്റെ ആദ്യസൂചന ഒരു വയസ്സു മുതൽ തന്നെ ലഭിക്കുകയും രണ്ടു വയസ്സാകുന്നതോടെ ഡയഗ്നോസിസ് ചെയ്യാനാകുകയും ചെയ്യുമെങ്കിലും വികസിത രാജ്യങ്ങളിൽ പോലും ശരാശരി 4 വയസ്സിലാണ് ഇത് നിർണ്ണിക്കപ്പെടുന്നത് എന്നത് ഒരു വസ്തുതയാണ്.
ഓട്ടിസത്തിന്റെ ചികിത്സയിൽ വിവിധ വിദഗ്ദ്ധരടങ്ങുന്ന ഒരു ടീമിന്റെ ഇടപെടൽ വളരെ പ്രാധാന്യമർഹിക്കുന്നു. വിവിധതരം തെറാപ്പികളിലൂടെയാണ് ഇതിനു വേണ്ട ഇടപെടലുകൾ നൽകേണ്ടത്. ഓരോ മേഖലയിലും എന്തൊക്കെ കാര്യങ്ങൾ കുട്ടിക്ക് ചെയ്യാനാകും എന്നത് ഓരോ പ്രൊഫഷണലുകളും അറിഞ്ഞിരിക്കേണ്ടത് വളരെ പ്രാധാന്യമർഹിക്കുന്നു. വിവിധ മേഖലകളിലുള്ള പ്രോഫഷണലുകൾക്ക് വേണ്ട പ്രായോഗിക മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നതിന് ഉതകുന്ന സമഗ്രമായ ഒരു ഗ്രന്ഥം തയ്യാറാക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് സ്റ്റേറ്റ് ഇൻഷ്യേറ്റീവ് ഓൺ ഡിസെബിലിറ്റീസ് ചൈൽഡ് ഡവലപ്പ്മെൻറ് സെൻററിൻറെ സഹായത്തോടെ ഒരു Comprehensive Resource Book on Autism Spectrum Disorder തയ്യാറാക്കിയിട്ടുള്ളത്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന പ്രഗത്ഭരായ വിദഗ്ദ്ധരെ ഉൾപ്പെടുത്തികൊണ്ട് പത്തോളം ശില്പശാലകൾ നടത്തിയാണ് ഇതിന്റെ ആദ്യ കരട് തയ്യാറാക്കിയത്. തുടർന്ന് ഈ മേഖലയിലെ വിദഗ്ദ്ധനും, CDC-യുടെ സ്ഥാപക ഡയറക്ടറും ആരോഗ്യ സർവ്വകലാശാലയുടെ മുൻ വൈസ് ചാൻസിലറുമായ ഡോ. MKC നായർ, CMC വെല്ലൂരിലെ ചൈൽഡ്-അഡോളസെന്റ് വിഭാഗം പ്രൊഫസറായ ഡോ.പോൾ റസ്സൽ എന്നിവർ മുഖ്യ എഡിറ്റർമാരായി ഇതിന്റെ FINAL DRAFT ഉണ്ടാക്കുകയും ചെയ്തു. CMC വെല്ലൂരിലെ ചൈൽഡ് അഡോൾസെന്റ് വിഭാഗം മേധാവിയായ ഡോ.പ്രിയാ മാമന്റെ നേതൃത്വത്തിൽ വിവിധ എക്സ്പെർട്ട് അടങ്ങുന്ന ഒരു ടീം ഈ റിസോഴ്സ് ബുക്കിന്റെ മൂല്യനിർണ്ണയം നടത്തുകയും ചെയ്തിട്ടുണ്ട്.
പ്രധാനമായി മൂന്ന് വിഭാഗങ്ങളായിട്ടാണ് പുസ്തകം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഈ പുസ്തകത്തിൽ ഓട്ടിസത്തെ കുറിച്ചുള്ള പൊതുവിവരങ്ങളോടൊപ്പം ഈ കുട്ടികളിലെ വിവിധ മേഖലകളിലുള്ള പ്രശ്നങ്ങളായ:- Communication issues, Behavioural issues, Neuro developmental issues and comorbidity conditions, Sensory dysfunction issues, Educational issues, Social issues, Parenting issues, Bio-medical Management എന്നിവയിൽ നൽകേണ്ട പ്രായോഗിക ഇടപെടലുകളാണ് പ്രതിപാദിച്ചിരിക്കുന്നത്. ഇത്തരം ഒരു പുസ്തകം ഇന്ത്യയിൽ ആദ്യത്തേതായിരിക്കും. ഈ മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ പ്രൊഫഷണലുകൾക്ക് ഒരു വഴികാട്ടിയാകാൻ ഈ പുസ്തകം സഹായകരമാകും എന്നതിൽ തർക്കമില്ല.

State Program for Education and Empowerment for Disabilities (SPEED- സ്പീഡ്).ഭിന്നശേഷി വിഭാഗത്തിലെ ഓരോതരം വൈകല്യം അവസ്ഥയെപ്പറ്റി വിശദമായി പഠിക്കുന്നതിനും ആവശ്യമായ നേരത്തെയുള്ള ഇടപെടൽ സാധ്യമാക്കുന്ന രീതിയിൽ പ്രവർത്തന മാർഗരേഖകളും, ആവശ്യമായ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നതിനും വേണ്ടിയുള്ള ഇടപെടൽ സാമൂഹ്യ സുരക്ഷാ മിഷൻ സ്റ്റേറ്റ് ഇൻഷ്യേറ്റീവ് ഓൺ ഡിസെബിലിറ്റീസ് മുഖാന്തിരം നടപ്പിലാക്കി വരുന്നുണ്ട്.
ഈ പ്രവർത്തനങ്ങൾക്ക് ഒരു ഏകോപനവും, തുടർച്ചയും ആവശ്യമാണ് എന്നതിനാൽ ആണ് ഭിന്നശേഷി മേഖലയുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവർത്തനം മുതൽ പുനരധിവാസം വരെ നീണ്ടു നിൽക്കുന്ന ഈ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ മെഡിക്കൽ/റിഹാബിലിറ്റേഷൻ / പാരാ മെഡിക്കൽ / സപ്പോർട്ട് സർവീസ് / വിവിധ പേരന്റ്ഗ്രൂപ്പുകൾ എന്നിവർക്കായി തുടർച്ചയായ പരിശീലന, ബോധവർക്കരണ പരിപാടികൾ ആണ് സാമൂഹ്യനീതി വകുപ്പ് – സാമൂഹ്യ സുരക്ഷാ മിഷൻ – സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓൺ ഡിസെബിലിറ്റീസ് വഴി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി State Program for Education and Empowerment in Disabilities ( SPEED- സ്പീഡ്) എന്ന പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്.
പദ്ധതിയുടെ ഭാഗമായി ഓട്ടിസം മേഖലയിലെ നേരത്തെ ഉള്ള കണ്ടെത്തലിനും, ഇടപെടലിനും അവശ്യമായ “Comprehensive Resource Book on Autism Management” എന്ന ബുക്ക് തയ്യാറാക്കിയിരിക്കുന്നത്.