ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പ്രൊഫിഷ്യൻസി അവാർഡിന് അപേക്ഷ ക്ഷണിച്ചു
ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പ്രൊഫിഷ്യൻസി അവാർഡിന് അപേക്ഷ ക്ഷണിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. സാമൂഹ്യനീതി വകുപ്പിനു കീഴിൽ കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ഏർപ്പെടുത്തിയതാണ് പുരസ്കാരം.
എസ് എസ് എൽ സി – പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കാണ് അവാർഡ് നൽകുന്നത്. www.hpwc.kerala.gov.in വെബ്സൈറ്റിൽ പ്രൊഫിഷ്യൻസി അവാർഡ് 2025 എന്ന ലിങ്കിൽ പ്രവേശിച്ച് ഗൂഗിൾ ഫോം വഴി അപേക്ഷിക്കാം. യുഡിഐഡി കാർഡ് / ഭിന്നശേഷി സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ് എന്നിവ അപേക്ഷയോടൊപ്പം അപ്പ്ലോഡ് ചെയ്യണം. 2025 ജൂലൈ 10 വൈകീട്ട് അഞ്ചു വരെ അപേക്ഷകൾ സ്വീകരിക്കും. വിശദവിവരങ്ങൾക്ക് 0471-2347768, 9497281896 എന്നീ നമ്പറുകളിലും വിശദവിവരങ്ങൾ ലഭിക്കും –