അരിമ്പൂരിൽ വയോസൗഹൃദം: സംസ്ഥാനത്തിന് മാതൃക
സംസ്ഥാനത്താദ്യമായി മുഴുവൻ വയോജനങ്ങളെയും ഉൾകൊള്ളിച്ച് വ്യക്തിഗത പരിപാലന പരിപാടിക്ക് തുടക്കമായി. വയോജന സൗഹൃദ നാടിനായി വയോജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരമൊരുക്കുന്ന ദീർഘകാല മാതൃക കർമ്മപദ്ധതിയാണ് അരിമ്പൂർ പഞ്ചായത്ത് വിഭാവനം ചെയ്ത് നാടിന് സമ്മാനിച്ചത്.
പഞ്ചായത്ത് തയ്യാറാക്കിയ പ്രത്യേക വയോവികസനരേഖ പ്രകാശനം ചെയ്തു.