Disability friendly pavilion for Thrissur Pooram

ഭിന്നശേഷി സൗഹൃദ പൂരം എന്ന ആശയം സാധ്യമാക്കുന്നതിൻ്റെ ഭാഗമായി ഭിന്നശേഷിക്കാർക്ക് മാത്രമായി പ്രത്യേക പവലിയൻ. എല്ലാവരെയും ഉൾക്കൊള്ളുക എന്ന ആശയമാണ് ഭിന്നശേഷി സൗഹൃദ പൂരം, സ്ത്രീസൗഹൃദ പൂരം എന്ന ആശയങ്ങളുടെ അടിസ്ഥാനം. തൃശ്ശൂർ പൂരം സ്ത്രീസൗഹൃദമാക്കിയപ്പോൾ തങ്ങൾക്കും പൂരം കാണാനുള്ള ആഗ്രഹം ഉണ്ടെന്ന് നിരവധി ഭിന്നശേഷിക്കാർ ആഗ്രഹം പ്രകടിപ്പിച്ചതോടെയാണ് ഭിന്നശേഷി സൗഹൃദ പൂരം എന്ന ആശയത്തിന് തുടക്കമായത്.

തെക്കേഗോപുര നടയുടെ എതിർവശത്തുള്ള എസ് ബി ഐ യുടെ കെട്ടിടത്തിന് മുകളിലാണ് പവലിയൻ ഒരുക്കിയിരിക്കുന്നത്. തെരഞ്ഞെടുത്ത ഭിന്നശേഷി വ്യക്തികൾക്കും അവരുടെ ഒരു സഹായിക്കും പവലിയനിലിരുന്നുകൊണ്ട് പൂരം കാണാനുള്ള അവസരം ഉണ്ടായിരിക്കും. പടിക്കെട്ടുകൾ കയറാൻ ബുദ്ധിമുട്ടുള്ള ഭിന്നശേഷിക്കാർക്കും വീൽചെയർ ഉപയോഗിക്കുന്നവർക്കും പൂരനഗരിയിൽ തന്നെ പ്രത്യേകം സജ്ജീകരിച്ച പവലിയനിൽ പൂരം തടസ്സമില്ലാതെ കാണാൻ സൗകര്യമൊരുക്കും