പതിനേഴുവർഷം തരിശുകിടന്ന പാടശേഖരത്തിൽ പുഞ്ചകൃഷിയിറക്കാൻ തീരുമാനിച്ച ഇരിങ്ങാലക്കുട എടക്കുളം പടിഞ്ഞാറേ പാടശേഖര സംഘത്തിന്റെ ഉദ്യമത്തിൽ പങ്കാളിയാകാനായി. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള സംസ്ഥാനസർക്കാരിന്റെ വിവിധ തലങ്ങളിലെ പരിശ്രമങ്ങൾക്ക് തദ്ദേശസ്ഥാപനങ്ങളും ഇതുപോലെയുള്ള കൃഷിതത്പരരായ സംഘങ്ങളും നൽകുന്ന പിന്തുണ ആവേശകരമാണ്.
പൂമംഗലം പഞ്ചായത്താണിവിടെ ‘തരിശുരഹിത പൂമംഗലം’ പദ്ധതിയുമായി മുന്നോട്ടുവന്നത്. ഇക്കണ്ടകാലം മുഴുക്കെ തരിശായി കിടന്ന, ഇരുപതേക്കർ വരുന്ന പൂമംഗലം വലിയകോൾ പാടത്താണ് കൃഷിയിറക്കുന്നത്. ജനപ്രതിനിധികളും കാർഷികവികസനസമിതി അംഗങ്ങളും വിവിധ പാടശേഖരസമിതി പ്രവർത്തകരുമെല്ലാമായി ഉത്സവപ്രതീതിയിലാണ് കൃഷിയിറക്കൽ ആരംഭിച്ചത്.
പാടശേഖരങ്ങൾ നമ്മുടെ അന്നമാണെന്ന തിരിച്ചറിവ് വീണ്ടെടുക്കാൻ പ്രാദേശികമായ ഇത്തരം കൂട്ടായ്മകൾ നൽകുന്ന സന്ദേശം ഏറെ വിലപ്പെട്ടതാണ്. നെൽക്കൃഷിയുടേയും തെങ്ങുകൃഷിയുടെയും സാധ്യതകൾ ഉപയോഗപ്പെടുത്താൻ കഴിയണമെന്നും സർക്കാരിന്റെ എല്ലാ പിന്തുണയും അതിനുണ്ടെന്നും കൃഷിയിറക്കൽ ഉദ്ഘാടനംചെയ്തുകൊണ്ട് പറഞ്ഞു.
#തരിശുരഹിത_പൂമംഗലം
#irinjalakuda