A decision has been made for academic cooperation between Kerala and Cuba universities

കേരള – ക്യൂബ സർവകലാശാലകൾ തമ്മിൽ അക്കാദമിക് സഹകരണത്തിനു തീരുമാനം

കേരളത്തിലെയും ക്യൂബയിലെയും സർവകലാശാലകൾ തമ്മിൽ അക്കാദമിക് സഹകരണത്തിലേർപ്പെടാൻ ധാരണയായി. ക്യൂബൻ അംബാസിഡർ അലെജാൻഡ്രോ സിമൻകാസ് മാറിൻ ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.

സർവകലാശാലകളിൽ വിദ്യാർഥികളുടെ ട്വിന്നിങ് പ്രോഗ്രാമുകൾ നടപ്പിലാക്കുന്നതടക്കം കേരളവും ക്യൂബയും തമ്മിലുള്ള സഹകരണ പദ്ധതികൾക്കാവശ്യമായ രൂപരേഖ തയാറാക്കി ക്യൂബൻ ഹൈ കമ്മീഷണർക്ക് സമർപ്പിക്കും.